പീരുമേട്: പരമ്പരാഗത കാനന പാതയിലൂടെ ശബരിമല തീർത്ഥാകരുടെ പ്രവാഹമായി. . ഇന്നലെമാത്രം 1364 തീർത്ഥാടകർ സത്രം - സീതക്കുളം വഴി സന്നിധാനത്തെത്തി.
മണ്ഡലകാലം ആരംഭിച്ച നാള്‍മുതല്‍ 6841 തീർത്ഥാടകരാണ് കാനനപാതയിലൂടെ ദർശനത്തിനെത്തിയത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും സത്രത്തിലും കാനനപാതയിലും കനത്ത മഴ പെയ്തിരുന്നു. മഴ തുടർന്നാല്‍ കാനനയാത്ര ദുരിതം നിറഞ്ഞതാകും.
സത്രം - കാനന പാതയിലൂടെ പുല്ലുമേട്ടില്‍ എത്തുന്നവർക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ വനം വകുപ്പ് ഏർപ്പെടുത്തിയിരുന്നു. രാവിലെ ഏഴുമുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയാണ് കാനനപാതയിലൂടെയുള്ള പ്രവേശനം. രാവിലെ ആദ്യ സംഘം പുറപ്പെടുമ്ബോള്‍ ആയുധധാരികളായ വനംവകുപ്പ് ഉദ്യോഗസ്ഥർ തീർത്ഥാടകരെ അനുഗമിക്കും. ഇവർക്ക് അരകിലോമീറ്റർ ഇടവിട്ട് ചുക്ക് കാപ്പിയും ചൂടുവെള്ളവും നല്‍കും.
ആവശ്യമായ മെഡിക്കല്‍ സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. കൊടും വനത്തിലൂടെയുള്ള യാത്ര ദുർഘടമാണ്. കേരളത്തിലെ തീർത്ഥാടകർക്ക് പുറമേ തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലുങ്കാന, കർണ്ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നും പതിറ്റാണ്ടുകളായി കിലോമീറ്റർ കാല്‍നടയായി സഞ്ചരിച്ച് കഠിന വ്രതത്തോടെയാണ് തീർത്ഥാടകർ ഈ പുരാതന പാതയിലൂടെ സന്നിധാനത്തേക്ക് എത്തുന്നത്. വണ്ടിപ്പെരിയാറില്‍ നിന്നും സത്രത്തില്‍ തീർത്ഥാടകരെ ഇറക്കിയ ശേഷം തിരിച്ച് വാഹനങ്ങള്‍ പെരിയാറില്‍ ക്യാമ്ബ് ചെയ്യും.
സത്രത്തില്‍ നിന്നും സീതക്കുളം, പുല്ല് മേട്, ഉപ്പുപാറ, പൂങ്കാവനം, പാണ്ടി താവളം വഴി സന്നിധാനത്തേക്കുള്ള ശബരിമല തീർത്ഥാടകരുടെ ആദ്യകാല കാനനപാതയാണ് ഇത്. ചെങ്കുത്തായ കയറ്റവും ഇറക്കവും ഇരുവശവും കൊടുംകാടുകളും നിറഞ്ഞതിനാല്‍ ആന, കാട്ടുപോത്ത്, മാൻ, കേഴമാൻ തുടങ്ങിയ വന്യമൃഗങ്ങളെ തീർത്ഥാടകർക്ക് പാതയുടെ വശങ്ങളില് കാണാൻ കഴിയും.
പെരിയാർ കടുവാ സങ്കേതം വെസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ എസ്. സന്ദീപ്, അഴുത റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ഡി. ബെന്നി, സത്രം ഫോറസ്റ്റർ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തില്‍ വനം, പൊലീസ്, ആരോഗ്യം, ദേവസ്വം വകുപ്പുകളുടെ നേതൃത്വത്തിലാണ് ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിരിക്കുന്നത്.

Post a Comment